കണ്ടല്‍ക്കാട് വളര്‍ന്ന സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ നിവേദനം; സാധ്യത പരിശോധിക്കുമെന്ന് മന്ത്രി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കണ്ടല്‍ക്കാടായി പ്രഖ്യാപിച്ചതോടെ ഉപയോഗിക്കാന്‍ പറ്റാതായ പന്തലായനി വില്ലേജിലെ കുറുവങ്ങാട്ടെ സ്വകാര്യ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ പരിശോധന നടത്താന്‍ ജില്ലാ വനം ഓഫിസര്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശം. ‘കരുതലും കൈത്താങ്ങും’ കൊയിലാണ്ടി താലൂക്ക്തല അദാലത്തില്‍ നടേരി കല്ലങ്കോട് നാരായണനാണ് പരാതിയുമായെത്തിയത്.

താന്‍ ഗള്‍ഫില്‍ പോയി സമ്പാദിച്ച തുക കൊണ്ട് വാങ്ങിയ തെങ്ങിന്‍തോപ്പ് കണ്ടല്‍ക്കാട് പ്രഖ്യാപനത്തോടെ ഉപഗോഗശൂന്യമായെന്നും ഇവിടെ ജോലി ചെയ്യാനെത്തിയവരെ കണ്ടല്‍ക്കാട് നശിപ്പിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തതോടെ തൊഴിലാളികളെ കിട്ടാതായെന്നും പരാതിയില്‍ പറയുന്നു. താനടക്കം നാല്‍പതോളം പേരുടെ ഭൂമി ഇതോടെ ഉപയോഗിക്കാന്‍ പറ്റാതായി.

ഇപ്പോഴും 80 സെന്റ് ഭൂമിക്ക് നികുതിയടക്കുന്നുണ്ടെങ്കിലും വന്യമൃഗങ്ങള്‍ നിറഞ്ഞതിനാല്‍ തന്റെ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി കേട്ട മന്ത്രി ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!