അര്‍ഹത നിര്‍ണയ പരീക്ഷ: 31 വരെ അപേക്ഷിക്കാം

അര്‍ഹത നിര്‍ണയ പരീക്ഷ: 31 വരെ അപേക്ഷിക്കാം
കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകള്‍ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിച്ച് അവസാന വര്‍ഷ പരീക്ഷ എഴുതുവാന്‍ കഴിയാത്തവര്‍ക്കുള്ള മേഴ്സി ചാന്‍സിനുള്ള അര്‍ഹതനിര്‍ണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികള്‍ മുഖേന ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nursingcouncil.kerala.gov.in.

സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപന്റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2023-24 സാമ്പത്തിക വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വീതവും, പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്റ്റൈപന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഡിസംബര്‍ 30 ന് മുന്‍പായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്റിസ്ട്രി (OMFS) വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. ബിഡിഎസ് അല്ലെങ്കില്‍ എംഡിഎസ് (OMFS) യോഗ്യതയും UG / PG കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 21 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഡെപ്യൂട്ടേഷന് നിയമനം
കേരള സര്‍ക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്.ടി കേരളയിലേക്ക് അറബിക് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ഒഴിവുണ്ട്. സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിങ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സമയ അധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പ് മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഡിസംബര്‍ 26 ന് മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം – 12 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍: www.scert.kerala.gov.in.

വിവിധ തസ്തികകളില്‍ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, സെയില്‍സ് ഡെവലപ്മെന്റ് മാനേജര്‍, സീനിയര്‍ അസോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷന്‍സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്സ്, ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍സ്, സര്‍വീസ് അഡൈ്വസേര്‍സ്, സെയില്‍സ് എക്സിക്യൂട്ടീവ്സ് തസ്തികകളില്‍ ഡിസംബര്‍ 13 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ ആണ് യോഗ്യത. പ്രായപരിധി 36 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0471-2992609, 8921916220.






