ഡാറ്റാ എന്‍ട്രി കോഴ്‌സ്; സീറ്റൊഴിവ്
ഡാറ്റാ എന്‍ട്രി കോഴ്‌സ്; സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഡാറ്റാ എന്‍ട്രി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8891370026, 0495 2370026.
സാധ്യതാ പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ പ്ലംബര്‍ (കാറ്റഗറി നം.715/2023) തസ്തികയുടെ സാധ്യതാ പട്ടികയുടെ പകര്‍പ്പ് പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
മോണ്ടിസ്സോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ഡിസംബരില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസഎല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം
2023-24 വര്‍ഷം വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം (സ്പെഷ്യല്‍ ഇന്‍സന്റീവ്)- രണ്ടാംഘട്ടം പദ്ധതിക്കായി അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ egrantz 3.0 Site മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എ+ അല്ലെങ്കില്‍ എ ഗ്രേഡ് ഉള്ളവരും മാര്‍ക്ക് ആണെങ്കില്‍ 80 മുതല്‍ 100 ശതമാനം വരെ ഉള്ളവരും ഡിസ്റ്റിംഗ്ഷനില്‍ ഉള്‍പ്പെടും. വിവിധ വിഷയങ്ങളില്‍ ബി ഗ്രേഡ് വരെ മാത്രവും മാര്‍ക്ക് ആണെങ്കില്‍ 60 മുതല്‍ 79 ശതമാനം വരെ ഉള്ളവരും ഫസ്റ്റ് ക്ലാസ്സില്‍ ഉള്‍പ്പെടും. 2025 ജനുവരി 31 വരെ (ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍) അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, എന്നിവ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0495 2370379, 2370657.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റസ് (വിമുക്തഭടന്‍മാര്‍ മാത്രം, കാറ്റഗറി നമ്പര്‍. 052/2023) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളേയും ഒക്ടോബര്‍ 30 നു ലഭിച്ച ഒഴിവോടുകൂടി നിയമനശിപാര്‍ശ നടത്തിയതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഓഗ്മെന്റ് റിയാലിറ്റി തിറ കലണ്ടര്‍ പ്രകാശനം
കേരളത്തില്‍ തെക്കന്‍ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വര്‍ഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് ”തിറയാട്ടം”. കോഴിക്കോട്ടെ പ്രധാന തിറയാട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോഴിക്കോട് ഡിടിപിസി തയ്യാറാക്കിയ ഓഗ്മെന്റ് റിയാലിറ്റി തിറ കലണ്ടര്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാരമ്പര്യ തിറയാട്ട കലാകാരനും തിറയാട്ടത്തില്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ പീതാംബരന്‍ മൂര്‍ക്കനാടിന് നല്‍കി പ്രകാശനം ചെയ്തു.
തെയ്യവുമായി ബന്ധപ്പെട്ട കലണ്ടറുകള്‍ നിലവിലുണ്ടെങ്കിലും ആദ്യമായാണ് തിറയാട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു കലണ്ടര്‍ പുറത്തിറങ്ങുന്നത്. ഡിടിപിസി കോഴിക്കോടിന് വേണ്ടി ലോകത്തിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി സോഷ്യല്‍ നെറ്റ്വര്‍ക്ക് ആയ ഫ്ളിപ് എ.ആര്‍. ആണ് കലണ്ടര്‍ തയ്യാറാക്കിയത്. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരി, ഡി.ടി.പി.സി സെക്രട്ടറി ഡോ. നിഖില്‍ ദാസ് ടി എന്നിവര്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് മുക്ത തീരം – ബോധവല്‍കരണം
ഗ്ലോ-ലിറ്റര്‍ സംരഭത്തിന്റെ ഭാഗമായി ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ (എഫ്.എസ്.ഐ) കൊച്ചിന്‍ ബേസ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും, കേരള സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ ഡിസംബര്‍ 10 ന് ഫിഷറീസ് ട്രെയിനിംഗ് സെന്റര്‍, വെസ്റ്റ്ഹിലില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചിന്‍ ബേസിലെ എഫ്.എസ്.ഐ സോണല്‍ ഡയറക്ടര്‍ ഡോ.സിജോ.പി. വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീസന്‍, ബേപ്പൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. വിജുല, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര .പി.കെ, ജൂനിയര്‍ സൂപ്രണ്ട് താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന സെഷനില്‍ സാങ്കേതിക അവതരണങ്ങള്‍ നടന്നു. എഫ്.എസ്.ഐ.യിലെ ഫിഷിംഗ് ഗിയര്‍ ടെക്നോളജിസ്റ്റ് അയൂബ് മറൈന്‍ പ്ളാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സംസാരിച്ചു. കോസ്റ്റ് ഗാര്‍ഡിലെ പ്രധാന്‍ സഹായക് എഞ്ചിനീയര്‍ പ്രമോദ്കുമാര്‍ സമുദ്ര എണ്ണ മലിനീകരണത്തെ കുറിച്ച് പ്രഭാഷണം നടത്തി. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളിലെ അംഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സാഗര്‍മിത്രകള്‍, ഫിഷറീസ് വകുപ്പ്, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു