ലോക പര്‍വത ദിനാചരണം; ബോധവല്‍ക്കരണ പരിപാടി നടത്തി
കോഴിക്കോട് : ഉത്തര മേഖല സോഷ്യല്‍ ഫോറസ്റ്റ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പര്‍വത ദിനാചരണത്തിന്റെ ഭാഗമായി വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉത്തരമേഖല ഫോറസ്റ്റ്‌സ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. കോളേജ് ക്യാമ്പസില്‍ തൈകള്‍ നട്ടായിരുന്നു ഉദ്ഘാടനം. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടി കെ മഖ്ബൂല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് എ പി ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി. കോളേജിലെ ജനനി നാച്ചുറല്‍ ക്ലബ്ബ് കോഡിനേറ്റര്‍ എന്‍ രമേഷ്, ഐക്യുഎസി കോഡിനേറ്റര്‍ കെ പ്രവീണ്‍, ബയോടെക്‌നോളജി വിഭാഗം അധ്യക്ഷ ബി ജോത്സ്‌ന, ജനനി നേച്ചര്‍ ക്ലബ് സ്റ്റുഡന്‍സ് കോഡിനേറ്റര്‍ കാശിനാഥ് എം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍ ക്ലാസ്സെടുത്തു.