ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക്, ഇരട്ട പെൻഷൻ പുനസ്ഥാപിക്കണം

ആൾ കേരള കൺസ്ട്രക്ഷൻ , ആർട്ടിസാൻസ് ഏന്റ് ടൈലറിംഗ് വർക്കേഴ്സ് ഫെഡറേഷൻ യു ടി യു സി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി സതീർത്ഥ്യ ഹാളിൽ സംസ്ഥാന പ്രസിഡണ്ട് കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

എൻ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ് പുളിയഞ്ചേരി സ്വാഗതവും, സി. കെ. ഗിരീഷൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക്,  ഇരട്ട പെൻഷൻ പുനസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അക്ഷയ് പൂക്കാട്, മുഹമ്മദലി താമരശ്ശേരി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ സെക്രട്ടറിയായി എൻ. കെ. ഉണ്ണികൃഷ്ൻ പ്രസിഡണ്ട് മുഹമ്മലി താമരശേരി ട്രഷറർ, സി. കെ. ഗിരീഷൻ മാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!