മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കാം

മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കാം
2024-25 അധ്യയന വര്‍ഷത്തെ ആയുര്‍വേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ ഡിസംബര്‍ 12 രാവിലെ 11 മണിവരെ ലഭ്യമാണ്.
മൂന്നാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിന് ശേഷം നിലവില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനാണ് നാലാംഘട്ട സ്ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നടത്തുന്നത്. KEAM 2024 പ്രവേശന പരീക്ഷകള്‍ക്കായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് മുന്‍ ഘട്ടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കരുത്. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 0471 2525300

ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 35600-75400 രൂപ ശമ്പള സ്‌കെയിലില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കല്‍ ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തില്‍ 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍: 0471-2333790, 8547971483.

രജിസ്ട്രാര്‍ നിയമനം
ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ സ്ഥാപനത്തിലെ രജിസ്ട്രാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 31 നകം നല്‍കണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കരിമന്‍കോട് പി.ഒ, പച്ച, പാലോട്, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് രജിസ്ട്രാര്‍ തസ്തികയിലേക്കുള്ള അപേക്ഷയെന്ന് രേഖപ്പെടുത്തിയിരിക്കണം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക നിയമനം
നെയ്യാറ്റിന്‍കര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമയുമാണ് യോഗ്യത. ടൈപ്പ്റൈറ്റിംഗ് ലോവര്‍ ഇംഗ്ലീഷും മലയാളവും പാസ്സായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) രാവിലെ 11ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471-2276169








