വൈദ്യുതി ചാർജ് വർദ്ധനവ് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
കൊയിലാണ്ടി: വിലവർധനവുകൊണ്ട് പൊറുതിമുട്ടിയ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് വൈദ്യുതി ചാർജ് വർദ്ധനവ് നടപ്പിലാക്കിയ ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി.
അരുൺ മണമൽ, രാജേഷ് കീഴരിയൂർ, ചെറുവക്കാട്ട് രാമൻ, പി. വി. മനോജ്, എം. എം. ശ്രീധരൻ, കെ. സുരേഷ് ബാബു, സതീശൻ ചിത്ര, ശ്രീജു പയറ്റുവളപ്പിൽ, ഷീബ സതീശൻ, നിഷ പയറ്റ് വളപ്പിൽ, പി. വി. സീമ, ടി. കെ. ചന്ദ്രൻ, ലീല കോമത്തുകര, എം. എം. സജിത്ത്, ഉമ്മർ എന്നിവര്‍ നേതൃത്വം നല്‍കി.