കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അറിയിപ്പ്
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി അംഗങ്ങൾ അവരുടെ ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും ഫോൺ നമ്പറും സഹിതം നേരിട്ടോ അല്ലാതെയോ ബോർഡിന്റെ കോഴിക്കോട് റീജണൽ ഓഫീസിൽ എത്രയും വേഗം എത്തിക്കണമെന്ന് റീജണൽ ഓഫീസ് അറിയിച്ചു.
പെൻഷൻ വാങ്ങുന്നവരും, ഒരു പ്രാവശ്യം മേൽരേഖകൾ സമർപ്പിച്ചവരും വീണ്ടും സമർപ്പിക്കേണ്ടതില്ല. വിവരങ്ങൾക്ക് : 0495 2371295