പാലക്കാട്, ചേലക്കര എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു


ചേലക്കര നിയോജകമണ്ഡലം എംഎല്‍എ ആയി യു ആര്‍ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎല്‍എ ആയി രാഹുല്‍ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ യു ആര്‍ പ്രദീപ് സഗൗരവവും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, സജി ചെറിയാന്‍, എ കെ ശശീന്ദ്രന്‍, കെ രാജന്‍, ഗണേഷ് കുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ചീഫ് വിപ്പ് എന്‍ ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.







