കോഴിക്കോട് എലത്തൂരില്‍ പെട്രോളിയം ഡിപ്പോയില്‍ ഇന്ധന ചോര്‍ച്ച


കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഡിപ്പോയില്‍ നിന്ന് ഇന്ധനം ചോര്‍ന്നത് പ്രദേശവാസികള്‍ ആശങ്ക. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ഡിപ്പോയുടെ സമീപത്തെ ഓവുചാലിലൂടെ ഇന്ധനം ഒഴുകുന്നത് ശ്രദ്ധയില്‍പെട്ടത്.
കുപ്പിയില്‍ ഇന്ധനം ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലാണെന്ന് മനസിലായത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി, 200 ലീറ്റര്‍ ഡീസല്‍ പുറത്തെക്ക് ഒഴികിയതെന്ന് അധികൃതര്‍ പറയുന്നു, ഡിപ്പേയ്ക്ക് മുന്നില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
,






