സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ പുതിയ മാറ്റങ്ങള്‍; സയന്‍സിനും സോഷ്യലിനും രണ്ട് പരീക്ഷകള്‍

ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ രണ്ട് തലങ്ങളില്‍ പരീക്ഷകള്‍ നടത്താന്‍ പദ്ധതിയിട്ട് സി ബി എസ് ഇ. രണ്ട് വിഷയങ്ങളിലും സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നീ തലങ്ങളില്‍ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. വിഷയം കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തുവെങ്കിലും ഗവേണിങ് ബോഡിയുടെ അന്തിമ അംഗീകരം ലഭിച്ചാലേ പ്രാബല്യത്തില്‍ വരുത്താനാകൂ.

അംഗീകാരം ലഭിച്ചാല്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ രീതി തുടരാനാണ് നീക്കം. ഈ രീതി നിലവില്‍ വന്നാല്‍ സാധാരണ പഠിച്ചു പോകുന്ന വിദ്യാര്‍ത്ഥകള്‍ക്ക് സ്റ്റാന്റേര്‍ഡും, വിഷയം തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ്ഡ് പരീക്ഷയും എഴുതാം. നിലവില്‍ കണക്കിന് ഇത്തരത്തില്‍ രണ്ട് പരീക്ഷകള്‍ സി ബി എസ് ഇ നടത്തുന്നുണ്ട്. പത്താം ക്ലാസില്‍ ബേസിക്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് സി ബി എസ് ഇ പരീക്ഷകള്‍ നടത്തുന്നത്.

സിബി എസ് സിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2023-24 അധ്യയന വര്‍ഷത്തില്‍ നടത്തിയ പരീക്ഷയില്‍ കണക്കിന് അഡ്വാന്‍സ്ഡ് ലെവലിനായി അപേക്ഷിച്ചവരുടെ എണ്ണമാണ് കൂടുതല്‍. ബേസിക് ലെവലില്‍ 6,79,560 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെതു. അതേ സമയം സ്റ്റാന്റേര്‍ഡിന് രജിസ്റ്റര്‍ ചെയ്തത് 15,88,041 വിദ്യാര്‍ത്ഥികളാണ്. നിലവില്‍ വിഷയത്തെ സംബന്ധിച്ച് കരിക്കുലം കമ്മിറ്റി ചര്‍ച്ച നടത്തി. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗവേണിങ് ബോഡിയുടെ അനുമതി ലഭിയ്ക്കണം. അം?ഗീകാരം ലഭിക്കുന്നതോടെ 2026-27 അധ്യയന വര്‍ഷം മുതല്‍ രീതി പിന്തുടരാനാണ് നീക്കം.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!