വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാന്‍ഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്.അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്.

റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാര്‍ വാഹനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ കാറില്‍ നിന്ന് ഉടന്‍ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറില്‍ തീ ആളി പടര്‍ന്നു. തുടര്‍ന്ന് വടകര അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!