കനത്ത മഴയില്‍ അരിക്കുളത്ത് ഗ്രാമ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞു താഴ്ന്നു

കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി അരിക്കുളത്ത് ഗ്രാമ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. സമീപത്തെ വീട് അപകട ഭീഷണിയിലാണ്. കാനത്ത് മീത്തല്‍ ബിജുവിന്റെ വീടിനോട് ചേര്‍ന്ന അരിക്കുളം നടുവിലടത്ത് മീത്തല്‍ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറാണ് ഉഗ്ര ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. രാത്രി 7 മണിയോടെയാണ് സംഭവം. കിണറിന് ചുറ്റുമുള്ള തെങ്ങുകളും കവുങ്ങുകളും ഉള്ളിലേക്ക് താഴ്ന്ന് കിടക്കുകയാണ്. കിണറിന് സമീപത്തെ വീടിന്റെ മുറ്റത്തും വിള്ളല്‍ വീണ നിലയിലാണ്.

വീട്ടുകാരെ മാറ്റിതാമസിപ്പിച്ചതായും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും അരിക്കുളം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, റവന്യൂ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുകയും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!