മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ അഴിയൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതല കള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗത്തില്‍ നിന്നുള്ള വരെ പരിഗണിക്കും. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബിഎഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാര്‍ച്ച് വരെ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിയമിക്കപ്പെടുന്ന മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടറുടെ പ്രവൃത്തിസമയം വൈകിട്ട് 4 മുതല്‍ രാവിലെ എട്ടു വരെ ആയിരിക്കും. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്ക്, ജാതി സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഡിസംബര്‍ 5ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0495-2370379.
താമരശ്ശേരി താലൂക്കില്‍ റേഷന്‍കാര്‍ഡ് മസ്റ്ററിംഗ്
താമരശ്ശേരി താലൂക്കില്‍ റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഇതുവരെ നടത്താത്ത മുന്‍ഗണന-എഎവൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇ-പോസ് മെഷീന്‍, ഐറിസ് സ്‌കാനര്‍, ഫേസ്ആപ്പ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് എത്താന്‍ അവസരം. ഇതിനായുള്ള ക്യാമ്പ് ഡിസംബര്‍ രണ്ടു മുതല്‍ എട്ടു വരെ രാവിലെ എട്ടു മുതല്‍ ഉച്ച 12 വരെയും വൈകീട്ട് 3 മുതല്‍ 7 വരെയും പ്രവര്‍ത്തിക്കും.
റേഷന്‍ കടകളും ക്യാമ്പ് നടക്കുന്ന സ്ഥലവും:
റേഷന്‍കട നമ്പര്‍ 3- കൈതപ്പൊയില്‍, 7-വെസ്റ്റ് കൈതപ്പൊയില്‍, 9-ഇങ്ങാപ്പുഴ, 19-വെട്ടിയൊഴിഞ്ഞ തോട്ടം, 22-ചുങ്കം, 33-ചെമ്പുകടവ്, 36-പുലിക്കയം, 46-തിരുവമ്പാടി, 50-കൂമ്പാറ, 52-കൂടരഞ്ഞി, 56-ഓമശ്ശേരി, 65-വാവാട്, 67-കളരാന്തിരി, 72-കൊടുവള്ളി, 79-ചളിക്കോട്, 85-കത്തറമ്മല്‍, 89-നരിക്കുനി, 91-പൂനൂര്‍.
കൂടാതെ ഈ തീയതികളില്‍ ഉച്ച 12.30 മുതല്‍ വൈകുന്നേരം 3.30 വരെ താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരായും മസ്റ്ററിംഗ് ചെയ്യാം. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍, ഫെയ്‌സ് ആപ്പ് വഴി മസ്റ്ററിംഗ് നടത്താന്‍ അവസരമുണ്ട്.
വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്തവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ലീഗല്‍ മെട്രോളജി കുടിശ്ശിക നിവാരണ അദാലത്ത്
കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ചു നല്‍കാന്‍ ലീഗല്‍ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു. മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവുതൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അദാലത്തില്‍ അടയ്ക്കാം. 500 രൂപ അടച്ചാല്‍ മതിയാകും. അദാലത്തിനായി ഡിസംബര്‍ 15 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 8281698107, 8281698108, 8281698105 (കോഴിക്കോട്), 0496-2623032 (കൊയിലാണ്ടി), 0496-2524441 (വടകര), 0495-2980040 (താമരശ്ശേരി).
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാടായി ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ് ബി ടെക്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ നാലിന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. ഫോണ്‍ : 04972-876988, 9744260162
ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്‌മെന്റ്
2024-25 അദ്ധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് മാത്രം പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് ഡിസംബര്‍ 4 ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഡിസംബര്‍ 1 മുതല്‍ 3 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി പുതുതായി കോഴ്സ് / കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി സര്‍ക്കാര്‍ കോളേജുകള്‍ ഒഴികെ മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയര്‍ നിരാക്ഷേപപത്രം ഓപ്ഷന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അതാത് കോളേജുകളില്‍ ഡിസംബര്‍ 6 നകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പങ്കെടുപ്പിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712560363, 64.