നികുതി വര്‍ദ്ധനവിനെതിരെ കീഴരിയൂര്‍ പഞ്ചായത്താഫീസിനു മുന്നില്‍ യു ഡി എഫ് മാര്‍ച്ചും ധര്‍ണയും നടത്തി

കീഴരിയൂര്‍: സാധാരണക്കാരന്റെ ജീവിത നിലവാരം ദുരിത പൂര്‍ണമായ്ക്കുന്ന തരത്തില്‍ കെട്ടിട നികുതിയും അതിന്റെ പെര്‍മിറ്റ് നികുതിയും വര്‍ദ്ധിപ്പിച്ചത് ന്യായീകരിക്കാനാവാത്ത അപരാധമാണെന്നും നികുതി വര്‍ദ്ധനവ് പിന്‍വലിക്കുന്നത് വരെ യു ഡി എഫ് സമരരംഗത്തുണ്ടാവുമെന്നും ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

നികുതി വര്‍ദ്ധനവിനെതിരെ കീഴരിയൂര്‍ പഞ്ചായത്താഫീസിനു മുന്നില്‍ നടന്ന യു ഡി എഫ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്
മിസ്ഹബ് കഴിരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് ചെയര്‍മാന്‍ ടി. യു. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ഡി. സി. സി. ജനറല്‍ സിക്രട്ടറി രാജേഷ് കീഴരിയൂര്‍, ഇടത്തില്‍ ശിവന്‍, കെ. സി. രാജന്‍, കെ. എം. സുരേഷ് ബാബു, ബി. ഉണ്ണികൃഷ്ണന്‍, നൗഷാദ് കുന്നുമ്മല്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം. എം രമേശന്‍, ടി. കെ. ഗോപാലന്‍, ടി. എ. സലാം, സത്താര്‍ കെ. കെ.  എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!