കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു

കൊയിലാണ്ടി: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, പിഎഫ്ആര്‍ഡിഎബില്‍ പിന്‍വലിക്കുക എന്നീ പ്രമേയങ്ങളുമായി ആന്തട്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വച്ച് നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്‍ സെക്രട്ടറി അനുരാജ് വി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി ആര്‍എം രാജന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സബ്ജില്ലാ ജോയിന്റ് സെക്രട്ടറി ലിജു വി രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡണ്ട് സുഭജ കെ അനുശോചന പ്രമേയവും സബ്ജില്ലാ സെക്രട്ടറി പി കെ ഷാജി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രഞ്ചിത് ലാല്‍ കെപി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു

ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് ഡി.കെ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗണേഷ് കക്കഞ്ചേരി, ശ്രീലേഷ് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സബ്ജില്ലാ പ്രസിഡണ്ട് പവിന പി അധ്യക്ഷം വഹിച്ച ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ പറമ്പത്ത് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് പിടികെ നന്ദിയും പറഞ്ഞു. ഗണേഷ് കക്കഞ്ചേരി എഴുതി അനീഷ് തിരുവങ്ങൂര്‍ സംഗീതം നിര്‍വഹിച്ച കലാവേദിയുടെ അധ്യാപകര്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിനു മുന്നോടിയായി അധ്യാപകരുടെ ഉജ്ജ്വല പ്രകടനം നടന്നു

പവിന പി പ്രസിഡണ്ട്, പി.കെ. ഷാജി സെക്രട്ടറി, ലിജു വി ട്രഷറര്‍, രജ്ഞിത് ലാല്‍ കെ. പി,രാജഗോപാലന്‍ എന്‍കെ, ഗോപിനാഥ് കെകെ(വൈസ് പ്രസിഡണ്ടുമാര്‍), സുഭജ കെ, ബികെ പ്രവീണ്‍ കുമാര്‍, സജിത് ജിആര്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരെ തെരഞ്ഞെടത്തു. സമ്മേളന അനുബന്ധമായി മൂന്നോറോളം കുട്ടികള്‍ പങ്കെടുത്ത സ്‌നേഹ ചിത്രം, പ്രഭാഷണം, അധ്യാപക കലോത്സവം എന്നിവ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!