എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം എംഎല്‍എയും വിവിധ തദ്ദേശ ഭരണ സാരഥികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന 43 ആമത് എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം കൊയിലാണ്ടി എംഎല്‍എയും വിവിധ തദ്ദേശ ഭരണ സാരഥികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കാനത്തില്‍ ജമീല എം.എല്‍.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ.കെ.പി, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ എന്നിവര്‍ പ്രകാശനത്തില്‍ പങ്കെടുത്തു.

മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രന്‍, എല്‍.ജി.ലിജീഷ്, സി.കെ.മനോജ് എന്നിവര്‍ സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതം പറഞ്ഞു.

2025 ജനുവരി 12 മുതല്‍ 26 വരെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് 43 ആമത് എ.കെ.ജി ഫുട്‌ബോള്‍ മേള നടക്കുന്നത്. പ്രഗത്ഭ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അറിയപ്പെടുന്ന നിരവധി താരങ്ങള്‍ പങ്കെടുക്കും. പ്രധാന ടൂര്‍ണമെണ്ടിനോടൊപ്പം പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തി മറ്റൊരു ടൂര്‍ണമെന്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ക്ക് താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 9447634382, 9400905981.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!