മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഡിസംബര്‍ 10 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ജനറല്‍ നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ് കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. ഫോണ്‍: 04902350475

ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി ജുഡീഷ്യല്‍ ജില്ലയില്‍പെടുന്ന 36 കോടതികളിലെ 157 പ്രിന്ററുകളിലുള്ള ടോണര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ ഒന്‍പതിന് ഉച്ചക്ക് ശേഷം മൂന്നുവരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍: 0490 2960110
എന്റോള്‍ഡ് ഏജന്റ് കോഴ്സ്
കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് അസാപ്പിന്റെ സെന്റര്‍ ഫോര്‍ സ്കില്‍ ഡവലപ്മെന്റ് കോഴ്സ് ആന്‍ഡ് കരിയര്‍ പ്ലാനിങ് കേന്ദ്രത്തില്‍ എന്റോള്‍ഡ് ഏജന്റ് കോഴ്സ് ആരംഭിക്കുന്നു. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാന്‍സ് ബിരുദധാരികള്‍ക്ക് ചേരാം.
സ്വദേശത്തിരുന്നും വിദേശത്തിരുന്നും യുഎസ് നികുതിദായകാര്ക്കുവേണ്ടി നികുതി സംബന്ധമായ ജോലികള്‍ ചെയ്തുനല്‍കാനുള്ള യോഗ്യതയാണ് എന്റോള്‍ഡ് ഏജന്റ്. യുഎസിലെ കേന്ദ്ര നികുതി ഏജന്‍സിയായ ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) മുമ്പാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇഎ യോഗ്യത വേണം. കാനഡ, യു കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലിസാധ്യതയുണ്ട്.
അസാപ് നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്സിന് പ്രവേശനം നല്‍കുന്നത്. ഈ കോഴ്സില്‍ ചേരുമ്പോള്‍ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലനം. എന്റോള്‍ഡ് ഏജന്റ് കോഴ്സ് സംബന്ധിച്ച വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/enrolled-agent-offline/ സന്ദര്‍ശിക്കാം. ഫോണ്‍: 7907828369.
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ സൗജന്യ ചികിത്സ
അലര്‍ജി മൂലം കണ്ണിലൂണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ്, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനും കണ്പോളകള്ക്കും ഉണ്ടാകുന്ന വീക്കം എന്നിവയ്ക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തില്‍ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്കുന്നു. 10 മുതല്‍ 35 വയസ്സ് വരെയുള്ളവര്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെ ഒ.പി നമ്പര്‍ എട്ടില്‍ ചികിത്സ നേടാം. ഫോണ്‍: 7561098813
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിന് കീഴില്‍ അലര്‍ജി മൂലം ഒരു മാസത്തില്‍ കൂടുതലായി തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, മുക്കിനുള്ളില്‍ ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളുള്ള 15 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ ഗവേഷണ അടിസ്ഥാനത്തില്‍ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഒ.പി സമയം. ഫോണ്‍: 8281475923
വരണ്ട കണ്ണുകള്‍, കണ്ണില്‍ പൊടി പോയ പോലെയുള്ള അവസ്ഥ, ചൊറിച്ചില്‍, ചുവപ്പ്, മങ്ങിയ കാഴ്ച, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിന് അസ്വസ്ഥത, കണ്ണിന് കുത്തിനോവ്, ഭാരമുള്ള കണ്പോളകള്, കണ്ണിന് പുകച്ചില്‍ എന്നീ ലക്ഷണങ്ങളുള്ള ഡ്രൈ ഐ ഡിസീസിന് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി പരിയാരം ശാലക്യതന്ത്ര വിഭാഗത്തില്‍ (ഒ പി നമ്പര്‍ എട്ട് ) ഗവേഷണ അടിസ്ഥാനത്തില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെ സൗജന്യ ചികിത്സ നല്കുന്നു. 15 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ചികിത്സ തേടാം. ഫോണ്‍ : 9400402404