കൊയിലാണ്ടിയില്‍ വന്‍ കഞ്ചാവ് വേട്ട

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വന്‍ കഞ്ചാവ് വേട്ട വില്‍പനയ്ക്കായി എത്തിച്ച പതിനഞ്ച് കിലോയോളം കഞ്ചാവുകെട്ടുകളാണ് പോലീസ് പിടികൂടിയത്. ഇന്ന് 2.30 ഓടെ കൊയിലാണ്ടി റെയില്‍വേസ്‌റ്റേഷനിലെത്തിയ കണ്ണൂര്‍ കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ ഒഡീഷ സ്വദേശികളായ രണ്ട് സ്ത്രീകളും നാല് പുരുഷന്‍മ്മാരും ഉള്‍പ്പെടെയുള്ള സംഘത്തെയാണ് റൂറല്‍ എസ്.പിയുടെ കീഴില്‍ നാര്‍ക്കോട്ടിക് സ്‌ക്വാഡും ഡാന്‍സാഫ് സംഘവും പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുതലേ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സംഘത്തെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.





