മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയെ മുത്താമ്പി പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്തി

കൊയിലാണ്ടി : മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് സ്നേഹയെ കാണാതായത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. രാത്രി ഏറെ വൈകിയിട്ടും ആരെയും കണ്ടെത്തനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് അതിരാവിലെയോടെ വീണ്ടും തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അച്ഛന്: പരേതനായ ബാബു പണ്ടാകണ്ടി ഉരള്ളൂര്‍. അമ്മ: സുമ, സഹോദരി കൃഷ്ണാഞ്ചലി





