കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ
കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ കാര്‍ഡിയാക് സര്‍ജിക്കല്‍
നഴ്‌സിങ്ങില്‍ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 3 ന് ഉച്ച രണ്ട് മണിക്ക് നടത്തും.
ബി എസ് സി നഴ്‌സിങ് ബിരുദം/ജനറല്‍ നഴ്‌സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്ന് എച്ച് ഡി എസ് ഓഫീസില്‍ എത്തണം.
കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി
രാജ്യ വ്യാപകമായി നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ട്, മൂന്നു ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.
ഇതിന്റെ ഭാഗമായി വിവരശേഖരണം നടത്തുന്ന ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല ഏകദിന പരിശീലനം കോഴിക്കോട് നടന്നു.
കൃഷിഭൂമിയുടെ പൂര്‍ണ വിവരങ്ങള്‍, ഭൂവിനിയോഗം, ഭൂ ഉടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കലാണ് സര്‍വേയുടെ ലക്ഷ്യം.
പരിശീലന പരിപാടി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ലിഷ മോഹന്‍ എം, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രജനി മുരളീധരന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സെലീന കെ, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുധീഷ് സി പി, സാമ്പത്തിക സ്ഥിതിവിവരക്കണക്ക്
ജില്ലാ ഓഫീസര്‍ ഇ ടി ഷാജി, റിസര്‍ച്ച് ഓഫീസര്‍ യു അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
ജീപ്പ് ലേലം
കേരള ജല അതോറിറ്റി മലാപ്പറമ്പ് ഹെഡ് വര്‍ക്ക് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിനു കീഴിലുള്ള മഹീന്ദ്ര ജീപ്പ്
പൊതുലേലം ചെയ്യുന്നു.
ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് പരിസരത്ത് വെച്ചാണ് ലേലം. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
5000 രൂപ നിരതദ്രവ്യം കെട്ടിവെച്ച്, ഓഫീസില്‍നിന്ന് ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് കവറിലാക്കി സീല്‍ ചെയ്ത് നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 5 വൈകിട്ട് 4. ഫോണ്‍: 0495-2370095.
എഴുത്തുകാരില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു
ഊര്‍ജ്ജസംരക്ഷണ വിഷയങ്ങളില്‍ മലയാളത്തില്‍ പുസ്തകങ്ങള്‍ തയാറാക്കുന്നതിന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എഴുത്തുകാരില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. എഴുത്തുകാരുടെ സഹകരണത്തോടെ മാതൃഭാഷയില്‍ ഊര്‍ജ്ജ സംരക്ഷണ വിഷയങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതാണ് ഉദ്ദേശ്യം.
ഫോണ്‍: 0471-259422/24 , ഇ. മെയില്‍: emck@keralaenergy.gov.in, www.keralaenergy.gov.in.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.
15 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. വിശദാംശങ്ങള്‍ www.srccc.in ല്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.
സ്റ്റഡി സെന്ററുകര്‍:
തച്ചോളി ഒതേനക്കകുറിപ്പ് പൈതൃക കളരി, തച്ചോളി മാണിക്കോത്ത് ക്ഷേത്രം, മേപ്പയില്‍, വടകര, കോഴിക്കോട് – 673104. ഫോണ്‍: 9061624957. ഗുരുക്കള്‍ ആയുര്‍വേദ ആശുപത്രിയും കളരി മര്‍മ്മ ചികില്‍സാലയവും, വെള്ളുതാമല, പുതുപ്പണം, വടകര, കോഴിക്കോട്-673105. ഫോണ്‍: 9447126919.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകളുണ്ട്. മികച്ച ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 8304926081.