ഡ്രോണ്‍ ടെക്നോളജിയില്‍ വിദഗ്ധ പരിശീലനം
ഡ്രോണ്‍ ടെക്നോളജിയില്‍ വിദഗ്ധ പരിശീലനം
സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ്(ICFOSS) ഡ്രോണ്‍ ടെക്നോളോജിയുടെ വിവിധ മേഖലയിലുള്ള സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച് 6 ദിവസത്തെ പരിശീലന ശില്പശാല നാല് സ്ലോട്ടുകളിലായി നടത്തുന്നു. 3 ദിവസത്തെ ഓണ്‍ലൈന്‍ സെഷനും 3 ദിവസത്തെ ഓഫ്ലൈന്‍ ഹാന്‍ഡ്‌സോണ്‍ സെഷനും ഉള്‍ക്കൊള്ളുന്ന പരിപാടി ഡിസംബര്‍ 2 മുതല്‍ 8 വരെ, ഡിസംബര്‍ 16 മുതല്‍ 24 വരെ, ഡിസംബര്‍ 16 മുതല്‍ 29 വരെയും നടത്തുന്നു.
ഡ്രോണ്‍ അസംബ്ലി, മാനുവല്‍ ആന്‍ഡ് ഓട്ടോണോമസ് ഫ്‌ലയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍, തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പരിശീലന പരിപാടി. ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് പ്ലസ് 2 വിജയിച്ചവര്‍ക്കും ഐ ടി ഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്കും, വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി താഴെകാണുന്ന നമ്പറില്‍ ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: https://icfoss.in/pages/dw. ഫോണ്‍: 7558837880, 7736118464. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ : https://erpnext.icfoss.org/drone-workshop/new.
കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഡി.സി.എ, പി.ജി.ഡി.സി.എ, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, മോണ്ടിസോറി ടീച്ചേര്‍സ് ട്രെയിനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, അക്കൗണ്ടിങ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററിലോ 0471-2337450, 0471-2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
ഗവ.അംഗീകൃത ഡിപ്ലോമ കോഴ്സുകള്‍
എസ്ആര്‍സി കേരളയ്ക്ക് കീഴിലെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ ആരംഭിക്കുന്ന ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിടിപി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴിസുകള്‍ക്ക് https://app.srccc.in/register ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. സമ്പര്‍ക്ക ക്ലാസുകളും പ്രോജക്ട് വര്‍ക്കും ഉണ്ടാകും. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. സെന്‍ട്രല്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍, ഇരിട്ടി (8447181000), ടെക് പോയിന്റ് ലേണിംഗ് അക്കാദമി തലശ്ശേരി, (9003701948), ഡിജിറ്റ് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പാടിയോട്ട്ചാല്‍ (6282728702) എന്നിവയാണ് കണ്ണൂര്‍ ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.
അസാപില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്
അസാപ് കേരളയുടെ കണ്ണൂര്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ള 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫീസ്: 18,000. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 9495999712, 7025347324, 7306136465
ആര്‍.ആര്‍.എഫ് കേന്ദ്രത്തില്‍ നിയമനം
എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ആര്‍.ആര്‍.എഫ് കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് നാല് തൊഴിലാളികളെ നിയമിക്കുന്നു. മൂന്ന് സ്ത്രീകള്‍, ഒരു പുരുഷന്‍. ഇന്റര്‍വ്യു ഡിസംബര്‍ മൂന്നിന് രാവിലെ 11ന് എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍. യോഗ്യത: 18 വയസ്സ് തികഞ്ഞിരിക്കണം. പരിസരവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2822496