Wednesday, March 18, 2026
Latest:

Primeedition

Real news on-time

സി എന്‍ ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി

പേരാമ്പ്ര: പേരാമ്പ്രയില്‍ സി എന്‍ ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 9.30 ഓടെ പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് സംഭവം. ഏകരൂല്‍ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്.

ടാങ്കറിന്റെ മെയിന്‍ വാല്‍വിലെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവര്‍ ഫയര്‍ സ്റ്റേഷനിലും പോലീസ് കണ്‍ട്രോള്‍ റൂമിലും വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി ചോര്‍ച്ച അടച്ചു നിയന്ത്രണ വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!