സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സിയില്‍ 500 രൂപക്ക് ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് : മന്ത്രി കെ ബി ഗണേഷ് കുമാര്‍

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം ഭക്ഷണമുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിന് കെ എസ് ആര്‍ ടി സി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ഉച്ച ഭക്ഷണം ഉള്‍പ്പെടുന്ന ടൂറിന് 500 രൂപയില്‍ താഴെയായിരിക്കും ചാര്‍ജ്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാക്കും.

112 കേന്ദ്രങ്ങളില്‍ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെ എസ് ആര്‍ ടി സിയില്‍ തുടക്കമായി. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയില്‍ സര്‍വീസ്’ ക്ഷേത്രങ്ങള്‍ ക്രേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ ആരംഭിക്കുക. ബുക്കിംഗിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ക്രമീകരിക്കാനും കഴിയും. നിലവില്‍ പമ്പയില്‍ നന്നായി കെ എസ് ആര്‍ടി സി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡ്രൈംവിഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉള്‍പ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈല്‍ആപ്പ് ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ ഡ്രൈംവിംഗുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടും. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം ലോകത്തിന്റെ എതു കോണിലുള്ളവര്‍ക്കും പ്രയോജനപ്പെടുത്താം. വിവിധ ലെവലുകള്‍ കഴിഞ്ഞ് പരീക്ഷ പാസാകുന്നവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഗതാഗത വകുപ്പിന്റെ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്ന മറ്റൊരു മൊബൈല്‍ ആപ്പിക്കേഷനും ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. റോഡ് സേഫ്റ്റിയും കെ എസ് ആര്‍ ടി സി റിസര്‍വേഷനുമടക്കമുള്ള മുഴുവന്‍ സേവനങ്ങളും ഈ ആപ്പില്‍ ലഭിക്കും. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ സമയക്രമത്തിലെ അപാകത പരിഹരിച്ചു കൊണ്ട് പലയിടങ്ങളിലും പരിപാലനച്ചുമതല ഗതാഗത വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!