Wednesday, March 18, 2026

Primeedition

Real news on-time

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷിക്കാം

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബര്‍ 25 രാവിലെ 11 മുതല്‍ ഡിസംബര്‍ 10 വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

ടെക്‌നോപാര്‍ക്കില്‍ തൊഴില്‍മേള
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ നവംബര്‍ 30ന് രാവിലെ 9 മണിക്ക് ടെക്‌നോപാര്‍ക്കില്‍ പ്രയുക്തി ടെക്‌നോ ഡ്രൈവ് 2024 എന്ന പേരില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.facebook.com/MCCTVM, ഫോണ്‍: 0471 230457

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ഗാര്‍മെന്റ് കട്ടര്‍ & ഫാഷന്‍ ഡിസൈനിങ്, ഇന്‍സ്റ്റല്ലേഷന്‍ ടെക്നിഷ്യന്‍, അസോസിയേറ്റ് ഡസ്‌ക്ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിംഗ് എന്നീ കോഴ്സുകളിലാണ് പരിശീലനം. സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഫോണ്‍:
0495-2370026, 8891370026.


അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് ഗ്രാജുവേറ്റ് ഇന്റേണ്‍, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസര്‍ഗോഡ്, പാണ്ടിക്കാട്, ലക്കിടി, കുന്നംകുളം, പെരുമ്പാവൂര്‍, കുളക്കട, കഴക്കൂട്ടം എന്നിവിടങ്ങളിലായി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഏഴും, കാസര്‍ഗോഡ്, ചാത്തന്നൂര്‍, കളമശ്ശേരി, വിഴിഞ്ഞം, എറണാകുളം എന്നിവിടങ്ങളിലായി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അഞ്ചും ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://asapkerala.gov.in/careers/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഡിസംബര്‍ നാലിന് വൈകിട്ട് ആറിന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

പ്ലേസ്‌മെന്റ് ഡ്രൈവ്

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും എലിവര്‍ സ്റ്റോണ്‍ ഡ്രഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി നവംബര്‍ 27ന്, രാവിലെ 10 മണിക്ക് കഴക്കൂട്ടത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അക്കൗണ്ടന്റ്, അക്കൗണ്ടന്റ് ട്രെയിനി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പ്പെര്‍ട്ട്, വെബ് ഡിസൈനര്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. https://forms.gle/TAm3e3d9NL1tQW6X7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999693.

ഡിസംബര്‍ 15 വരെ എന്‍ട്രികള്‍ അയക്കാം

2025 ജനുവരി 7 മുതല്‍ 13 വരെ നിയമസഭ സമുച്ചയത്തില്‍ വച്ച് നടത്തുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മത്സരങ്ങളുടെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!