ധീര ജവാൻ സുബിനേഷിൻ്റെ ഒൻപതാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും

കൊയിലാണ്ടി : ധീര ജവാൻ സുബിനേഷിൻ്റെ ഒൻപതാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ സുബിനേഷിന്റെ ചേലിയിലുള്ള സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു .കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെകർ ശ്രീലാൽ ചന്ദ്രശേഖർ പതാക ഉയർത്തി .
പി.വിശ്വൻ മാസ്റ്റർ (Ex MLA ) പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ,വാർഡുമെമ്പർമാരായ മജു Km, അബ്ദുൾ ഷുക്കൂർ ,കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർ പ്രധിനിധി ഗിരീഷ് ബാബു മണിയുർ എന്നിവർ സംസാരിച്ചു . എൻസിസി എസ് പി സി സ്കൗട്ട് ആൻഡ് ഗൈഡ്സ് ജെ എ ആർ സി നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.കുമാരൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു .രാജൻ പുത്തലത്ത് സ്വാഗതം പറഞ്ഞു






