ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രയിനികളെ പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്‍ഡോടു കൂടി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ് സി എംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 18-36. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം
നവംബര്‍ 28 ന് പകൽ 11 മണിക്ക് അഭിമുഖത്തിനായി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍ – 0495 2355900.

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ട്രെയിനി അഭിമുഖം
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ട്രയിനികളെ പ്രതിമാസം 3000 രൂപ സ്‌റ്റൈപ്പന്‍ഡോടു കൂടി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത : പ്ലസ്ടു സയന്‍സ്/വിഎച്ച്എസ്ഇ എംഎല്‍ടി. പ്രായപരിധി 18-36. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 ന് പകൽ 11 മണിക്ക് അഭിമുഖത്തിനായി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍ – 0495 2355900.

ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കം
പൊതുവിദ്യാലയങ്ങളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കം. കോഴിക്കോട് ജില്ലയില്‍ 21 സെന്ററുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങു നല്‍കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കലാണ് ഈ വര്‍ഷം ക്യാമ്പുകളുടെ പ്രത്യേകത. പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ് വെയറുകളായ ഓപ്പണ്‍ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ ക്യാമ്പില്‍ തയ്യാറാക്കും.
ജില്ലയില്‍ 161 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 17,935 അംഗങ്ങളുള്ളതില്‍ സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1166 കുട്ടികള്‍ ഉപജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കും.
സംസാരിക്കാനും കേള്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികളെ ആംഗ്യ ഭാഷയില്‍ സംവദിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമുകള്‍ എ.ഐ. ഉപയോഗിച്ച് തയ്യാറാക്കുന്ന വിധത്തിലാണ് മൊഡ്യൂള്‍. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പില്‍ പരിചയപ്പെടുത്തും. നഗരവല്‍ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികള്‍ അനിമേഷന്‍ ചിത്രങ്ങള്‍ ക്യാമ്പില്‍ തയ്യാറാക്കുക.
അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന 106 കുട്ടികളെ ഡിസംബറില്‍ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കുമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ട് നമ്പര്‍ 210/2425 ‘ലെബ്രറികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കല്‍’ എന്ന പദ്ധതിയില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍ 0495 2800276.

വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കാം
‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്’ (ദേശീയ യുവജനോത്സവം-എന്‍വൈഎഫ്) 2025-ന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നാല് ഘട്ടമായി നടത്തുന്ന വികസിത ഭാരത് ചലഞ്ചിന്റെ ആദ്യ
റൗണ്ടിലെ വികസിത് ഭാരത് ക്വിസ്സ് നവംബര്‍ 25 നും ഡിസംബര്‍ അഞ്ചിനുമിടയില്‍ മേരാ യുവ ഭാരത് (മൈ ഭാരത് ) പ്ലാറ്റ്‌ഫോമില്‍ നടക്കും. 15-29 വയസ്സിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഉപന്യാസം/ബ്ലോഗ് എഴുത്തുമത്സരവും സംസ്ഥാനതല ആശയാവതരണ മത്സരങ്ങള്‍ക്കും ശേഷം വികസിത് ഭാരത് ദേശീയ ചാമ്പ്യന്‍ഷിപ്പ് 2025 ജനുവരി 11,12 തിയതികളില്‍ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കും. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏകദേശം 3000 യുവജനങ്ങള്‍ മത്സരിക്കും. വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ദേശീയ യുവജനോത്സവം 2025 മൈ ഭാരത് പ്ലാറ്റഫോമില്‍ (https//mybharat.gov.in/) ലഭിക്കും.

സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു
കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ്, തലശ്ശേരി, ചൊക്ലിയില്‍ സ്പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ നാലിനു വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ – 9188900210.

വഖഫ് ട്രൈബ്യൂണല്‍ സിറ്റിംഗ് 27 ന്
കോഴിക്കോട് വഖഫ് ട്രൈബ്യുണല്‍, ക്യാമ്പ് സിറ്റിംഗ് ഡിസംബര്‍ 27-ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

ഉടമ വിഹിത കുടിശ്ശിക ഒടുക്കാന്‍ സൗകര്യം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സോഫ്റ്റ് വെയറും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സോഫ്റ്റ് വെയറുമായുളള ലിങ്ക് പുന:സ്ഥാപിച്ചതിനാല്‍ പരിവാഹന്‍ ഡീ-ലിങ്ക് ചെയ്ത കാലയളവില്‍ ഉടമ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകള്‍ക്ക് ക്ഷേമനിധി ഉടമ വിഹിത കുടിശ്ശിക നാല് തവണകളായി ഒടുക്കുന്നതിന് ബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുള്ളതായി ചെയര്‍മാന്‍ അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വാഹന ഉടമകള്‍ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 0495 2767213.

അക്കൗണ്ടിംഗ് കോഴ്സുകള്‍
കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ട് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9072592412, 9072592416.

ടാക്‌സി വാഹനം: ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള റോഡ് ഫണ്ട് ബോര്‍ഡ്-പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, ക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2021 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷന്‍ ഉളള എയര്‍കണ്ടിഷന്‍ ചെയ്ത ടാക്സി പെര്‍മിറ്റുളള 1400 സിസിക്ക് മുകളില്‍ ഉളള ഏഴ് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ നേരിട്ടും തപാല്‍/സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ഫോണ്‍: 0495 2992620.

എസ്ആര്‍സിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
മാനേജ്മെന്റ്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് വിഷയത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2025 ജനുവരി ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. വേേു:െ//മുു.ൃെരരര.ശി/ൃലഴശേെലൃ എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. വിവരങ്ങള്‍ ംംം.ൃെരരര.ശി ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: എം.എസ് ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍, മണിപുരം പിഒ, കൊടുവളളി, കോഴിക്കോട് – 673572. ഫോണ്‍: 9446258845, 9495592687.
സിഐസിഎസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, മാത്തറ, ജി.എ കോളേജ് പി.ഒ, കോഴിക്കോട് -673014.
സക്സസ് ലൈന്‍ എഡ്യൂക്കേഷന്‍ കേന്ദ്രം, ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം, പഴയ ബസ് സ്റ്റാന്റ്, കുറ്റ്യാടി പി.ഒ, കോഴിക്കോട് – 673508. ഫോണ്‍- 7356292652.






