വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി
തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന അംഗങ്ങൾക്ക് നാലാം ഘട്ടം വാം അപ്പ് ഏൻ്റ് ഡ്രിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ടി.പി അസീസ് ഉദ്ഘാടനം ചെയ്തു.
ഷരീഫമണലും പുറത്ത് അധ്യക്ഷയായി. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത്, സി.കെ അസീസ്, സറീന ഒളോറ, എം.എം ആയിഷ, എ.വി സക്കീന, പി കുഞ്ഞായിശ, സീനത്ത് വടക്കയിൽ, ഹാജറ പാട്ടത്തിൽ, ഷഹനാസ്, ഷംസീന, ടി.പി ആയിശ, പി.മുംതാസ്, ത്വാഹിറ എന്നിവർ സംസാരിച്ചു