വിദേശ പഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വിദേശ പഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2024-25 അദ്ധ്യയന വര്‍ഷത്തില്‍ വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്ച്ഡി കോഴ്സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു.
വിദേശ ഉപരി പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ അല്ലെങ്കില്‍ കേരള സംസ്ഥാന ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്സിഡിയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യന്‍(എല്ലാ മതവിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായമോ, സ്‌കോളര്‍ഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16. ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂര്‍ണ്ണമായ അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗ്ഗം വഴിയോ ലഭ്യമാക്കണം. മെയില്‍ മുഖേന ലഭ്യമാകുന്ന അപേക്ഷകള്‍ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതല്ല. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഫോം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ണമായി പൂരിപ്പിച്ച് (വ്യക്തമായി കാണത്തക്കവിധത്തില്‍) ലഭ്യമാക്കണം. വിദ്യാര്‍ഥി സ്ഥലത്തില്ലാത്തപക്ഷം അപേക്ഷ ഫോം വിദ്യാര്‍ഥിയ്ക്ക് ഇ-മെയില്‍ മുഖേന അയച്ചു നല്‍കുകയും വിദ്യാര്‍ഥി ഒപ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ സ്‌കാന്‍ ചെയ്ത് രക്ഷകര്‍ത്താവിന് ലഭ്യമാക്കുകയും, പ്രസ്തുത അപേക്ഷയില്‍ രക്ഷകര്‍ത്താവ് ഒപ്പിട്ട് ഹാജരാക്കേണ്ട രേഖകള്‍ സഹിതം വകുപ്പിലേയ്ക്ക് സമര്‍പ്പിക്കേണ്ടതുമാണ്. പൂര്‍ണമായി പൂരിപ്പിക്കാത്ത അപേക്ഷകള്‍ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090, scholarship.dmw@gmail.com.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ഹോം മാനേജര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 2ന് രാവിലെ 10.30 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. എം.എസ്.ഡബ്ല്യു / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്സി (സൈക്കോളജി) ആണ് യോഗ്യത. പ്രായപരിധി 25 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralasamakhya.org, keralasamakhya@gmail.com, 0471 2348666.

അക്കൗണ്ട്‌സ് ട്രെയിനി
നാഷണല്‍ ആയുഷ് മിഷന്‍ കേരളം അക്കൗണ്ട്‌സ് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 28നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: www.nam.kerala.gov.in, ഫോണ്‍: 0471 2474550

അഭിമുഖം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പ്രോജക്ട് ഫെലോയുടെ താത്ക്കാലിക ഒഴിവിലേക്ക് നവംബര്‍ 27ന് 11 മണിക്ക് അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ക്ക്: www.kscste.kerala.gov.in.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ ഡിസംബര്‍ ആദ്യ വാരം ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് പത്താംക്ലാസ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വെബ്‌സൈറ്റ് മുഖേന നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560333

ഡപ്യൂട്ടേഷന്‍ നിയമനം
കേരള കള്ള് വ്യവസായ വികസന ബോര്‍ഡിന്റെ തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിലേക്ക് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കള്ള് വ്യവസായ വികസന ബോര്‍ഡ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് രണ്ടാം നില, ഉള്ളൂര്‍, തിരുവനന്തപുരം 695 011. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍: 9446165029






