കലോത്സവം: മാലിന്യം ബിന്നുകളിൽ നിക്ഷേപിക്കുന്നവർക്ക് മധുരം നൽകി ശുചിത്വ മിഷൻ

കോഴിക്കോട്:  വഴിയോരങ്ങളിലല്ല വലിച്ചെറിയുന്നവരുടെ മനസ്സിലാണ് മാലിന്യം എന്ന മുദ്രാവാക്യമുയർത്തി കുട്ടികളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ക്യാമ്പയിനുമായി ജില്ലാ ശുചിത്വ മിഷൻ.

ശുചിത്വ മിഷൻ നേതൃത്വത്തിൽ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിക്കരികിൽ ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും ഇവയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. കലോത്സവ വേദിയിലെ വ്യത്യസ്ഥ കാഴ്ചയായിരുന്നു ഇത്‌.

ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ റാസിഖ് അധ്യക്ഷനായി. സി കെ സരിത്ത്, സുരേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!