സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കലക്ടേഴ്സ് ഇലവന് ജയം

കോഴിക്കോട് : ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചിൽഡ്രൻസ് ഇലവനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് കലക്ടേഴ്സ് ഇലവൻ ജേതാക്കളായി.

ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ അണിനിരന്ന ചിൽഡ്രൻസ് ഇലവനും വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ അടങ്ങിയ കലക്ടേഴ്സ് ഇലവനും തമ്മിൽ നടന്ന മത്സരം ആവേശകരമായിരുന്നു.

മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

വനിത ശിശു വികസന ജില്ല ഓഫീസർ സബീന ബീഗം, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി, ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുഖ്മാൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു.

കലക്ടേഴ്സ് ഇലവനു വേണ്ടി എഡിഎം എൻ എം മെഹറലി, മുതിർന്ന മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ടോം വർഗീസ് തുടങ്ങിയവർ ബൂട്ടണിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!