എ.വി അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണ പരമ്പരയും നവംബര്‍ 21 ന്

മേപ്പയ്യൂര്‍: മുന്‍ എം. എല്‍.എയും വിദ്യാഭ്യാസ പ്രവര്‍ത്തകനും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായിരുന്ന എ.വി. അബ്ദുറഹിമാന്‍ഹാജി അനുസ്മരണവും സമകാലീന ഇന്ത്യ നാലാമത് പ്രഭാഷണപരമ്പരയും നവംബര്‍ 21ന് മേപ്പയ്യൂര്‍ സലഫിയ്യ ക്യാമ്പസില്‍ നടക്കും. സലഫിയ്യ അസോസിയേഷന് കീഴിലുള്ള എ.വി ചെയറിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് മേപ്പയ്യൂര്‍ സലഫി ക്യാമ്പസില്‍ വെച്ച് നടക്കുന്നപരിപാടി ടി. പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും.
ഇന്ത്യയില്‍ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തില്‍ സമകാലീന ഇന്ത്യ പ്രഭാഷണ പരമ്പരയിലെ നാലാമത് പ്രഭാഷണം സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും സാമൂഹ്യ ചിന്തകനുമായ സി.പി. ജോണ്‍ നിര്‍വഹിക്കും. സലഫിയ്യ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.ഹുസൈന്‍ മടവൂര്‍ അധ്യക്ഷനാവും. ഉമ്മര്‍ പാണ്ടികശാല എ.വി അനുസ്മരണ പ്രഭാഷണം നടത്തും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ സലഫിയ്യ അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുമെന്ന് സലഫിയ്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി.അബ്ദുല്ല, ട്രഷറര്‍ അബ്ദുറഹിമാന്‍, സെക്രട്ടറി എ.പി.അസീസ് മാസ്റ്റര്‍, കണ്‍വീനര്‍ അജയ് ആവള, ചെയര്‍ മാന്‍ പ്രൊഫ.അബ്ദുല്‍ സലാം എന്നിവര്‍ പറഞ്ഞു.








