ലഹരി ഉപയോഗത്തിനെതിരെ കൊയിലാണ്ടിയില്‍ ജനകീയ ക്യാമ്പയിന് തുടക്കം

കൊയിലാണ്ടി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടി നഗരസഭയിലെ 33 ആം വാര്‍ഡില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മാതൃക റെസിഡന്‍സ്, ഏകത റസിഡന്‍സ്, എന്നീ റെസിഡന്‍സികളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടക്കം കുറിച്ചു.

കഴിഞ്ഞദിവസം കൊയിലാണ്ടി നഗരത്തില്‍ പഴയ ചിത്ര ടാക്കീസ് പരിസരത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തിക്കൊണ്ട് പഴയ ചിത്ര ടാക്കീസ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന് അറിഞ്ഞു പരിശോധനയ്ക്ക് എത്തിയ കൊയിലാണ്ടി പോലീസ് എസ്‌ഐയെയും പോലീസുകാരെയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകള്‍ കയ്യേറ്റം ചെയ്യുകയും ഈ നടപടിയില്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പ്രദേശത്ത് ജനകീയ കൂ ട്ടായ്മയ്ക്ക് രൂപം നല്‍കിയത്.സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഈ കൂട്ടായ്മയില്‍ അണിചേര്‍ന്നു.

കൊയിലാണ്ടി സി ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, വാര്‍ഡ് കൗണ്‍സിലര്‍. മനോജ് പയറ്റുവളപ്പില്‍, മുന്‍സിപ്പല്‍ ജെ എച്ച് ഐ ലിജോ, മുന്‍ കൗണ്‍സിലര്‍ ഷീബ സതീഷ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ, ബാബുരാജ് കരയില്‍, പ്രേമന്‍ ടി പി, ശശീന്ദ്രന്‍ പി കെ, മനാഫ് കെ, സന്തോഷ് കുമാര്‍ പി വി, സുജിത്ത് ലാല്‍ കെ,മുരളീകൃഷ്ണന്‍ സാന്ദ്രം, സീമാ സതീശന്‍, നിഷാആനന്ദ്, ഗീതാ ഭായ് പി വി, എ പി വിജയന്‍, സദാനന്ദന്‍ പടിഞ്ഞാറേല്‍, ജ്യോതി കൃഷ്ണന്‍ ബിജു പി കെ,എന്നിവര്‍ നേതൃത്വം നല്‍കി വാര്‍ഡിലെ നിരവധി സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!