ക്രെയിൻ ഓടിക്കാൻ പരിശീലനം നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു

ക്രെയിൻ ഓടിക്കാൻ പരിശീലനം നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് : മൊബൈൽ ക്രെയിനുകൾ ഓടിക്കാൻ പരിശീലിപ്പിക്കുന്നതിനും ക്രെയിൻ ഓടിക്കാനുള്ള സർക്കാർ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കുന്നതിനും കേരള മാരിടൈം ബോർഡ് സർക്കാർ അംഗീകൃത മോട്ടോർ ഡ്രൈവിംഗ് സ്കൂളുകളിൽ നിന്നും സീൽ വെച്ച മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു.

ടെണ്ടർ അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 26 ഉച്ച 1 മണി. അന്നേ ദിവസം വൈകീട്ട് മൂന്നുമണിക്ക് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ബേപ്പൂർ പോർട്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495-2414863, 2418610.

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ സെക്രട്ടറി,സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ കീമോ തെറാപ്പി നഴ്സിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കുറഞ്ഞ ഫീസില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ (കണ്ണൂര്‍) വെച്ചാണ് പരിശീലനം നല്‍കുന്നത്. മെഡിക്കല്‍ സെക്രട്ടറി കോഴ്സില്‍6മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം, 8000രൂപ പ്രതിമാസ സ്റ്റൈപെന്റോടുകൂടി ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ട്. ബിരുദധാരികള്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.Bsc/MSc Nursing, GNMയോഗ്യതയും നഴ്സിംഗ് രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും

കീമോതെറാപ്പി കോഴ്സിന് അപേക്ഷിക്കാം. രണ്ടു മാസമാണ് കാലാവധി. മെഡിക്കല്‍ സെക്രട്ടറി കോഴ്സില്‍10സീറ്റും കീമോതെറാപ്പി നഴ്സിംഗ് കോഴ്സിലേക്ക്5സീറ്റുമാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.asapkerala.gov.in,9495999741.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സ്
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ ഡിസംബര്‍ ആദ്യ വാരം ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് എസ്.എസ്.എല്‍.സി പാസായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വെബ്സൈറ്റിലൂടെ നവംബര്‍ 30വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333.

കെല്‍ട്രോണ്‍ കോഴ്സുകള്‍
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി , കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടമേഷന്‍, ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 8281905525.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!