നടുവത്തൂരില്‍ ബേക്കറിക്ക് തീപിടിച്ചു

കൊയിലാണ്ടി നടുവത്തൂരില്‍ ബേക്കറിക്ക് തീപിടിച്ചു. നടുവത്തൂര്‍ യു.പി സ്‌കൂളിന് സമീപം ഓപണ്‍ ബേക്‌സ് ഹോട്ട് ആന്റ് കൂള്‍ എന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ചത് മനസിലായത്.
കീഴരീയൂര്‍ സ്വദേശി വണ്ണാത്ത് അസീസിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയാണ്. കടയിലെ നിരവധി സാധന സാമഗ്രികള്‍ കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി.








