ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷിക്കാം

2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExamMS-ന്റെ വെബ്സൈറ്റ് (https://sslcexam.kerala.gov.inമുഖേന ഓൺലൈനായാണ് സ്വീകരിക്കുന്നത്.

 https://sslcexam.kerala.gov.in – ലെ താഴെയുള്ള Deputy Chief Superintendent (Gulf/Lakshadweep) എന്ന ലിങ്കിലൂടെ നവംബർ 18 മുതൽ 27വരെ അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ നൽകാം.

പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയിൽ SEIAA/SEAC കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഡിസംബർ 8ന് മുമ്പായി അപേക്ഷിക്കണം. വിശദ വിവരങ്ങളും ആപ്ലിക്കേഷൻ പ്രൊഫോർമയും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ (www.envt.kerala.gov.inലഭിക്കും.

ജൂനിയർ എക്‌സിക്യൂട്ടിവ്- ഫണ്ടിംഗ് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ജൂനിയർ എക്‌സിക്യൂട്ടിവ്- ഫണ്ടിംഗ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 17,500 രൂപയാണ് ശമ്പളം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  https://forms.gle/k2CjBU2JUEZn6YT88 ലിങ്ക് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 22 വൈകിട്ട് 5 മണിയാണ്.

സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് 500 രൂപ ഫീസ് ഈടാക്കുന്നതാണ്അസാപ് കേരളയുടെ സി ഇ ടി കോഴ്‌സ് പൂർത്തിയാക്കിയവരിൽനിന്ന് അപേക്ഷ ഫീസ് ഈടാക്കുന്നതല്ല.

ഓൺലൈൻനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വൈകിട്ട് 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  https://connect.asapkerala.gov.in/jobs/view/40848  ലിങ്ക് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!