പന്തലായനിയിലെ അക്രമം; ഡി.സി.സി. പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട സമരം ആരംഭിച്ചു


കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ക്രൂരമായി അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ തോർത്ത് വിരിച്ച് ഞാൻ സമരത്തിനിരിക്കുമെന്ന് എം. കെ. രാഘവൻ എം. പി. പറഞ്ഞു. ഡി. സി. സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ നടത്തിയ പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി നടത്തുന്ന സമരത്തിനോട് അനുകൂലമായി പോലീസ് പ്രതികരിച്ചില്ലെങ്കിൽ പ്രക്ഷോഭം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്ന് ഡി. സി. സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു. ആ പ്രതിഷേധം പോലീസിന് താങ്ങാൻ സാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം ഇന്ത്യൻ യൂണിയർ മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം. എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. വി. കെ. ഹുസൈൻ കുട്ടി, രാമചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ, ഇ. അശോകൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, കെ. ടി. വിനോദൻ, മേപ്പയ്യൂർ രാമചന്ദ്രൻ മാസ്റ്റർ, വി. ടി. സുരേന്ദ്രൻ, വി. പി. പ്രമോദ് ചെങ്ങോട്ട്കാവ്, വേണുഗോപാലൻ പാവംവീട്ടിൽ, അൻവർ ഇയ്യച്ചേരി എന്നിവർ സംസാരിച്ചു.








