തീരദേശത്തെ കേൾക്കാൻ തീരസദസ്സുകൾ വരുന്നു
തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി തീരസദസ്സ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത്.
സംസ്ഥാനത്തെ 47 തീരദേശ നിയോജകമണ്ഡലങ്ങളിലും തീരസദസ്സ് നടക്കും. ജില്ലയിൽ മെയ് 14 മുതൽ മെയ് 20 വരെയാണ് പരിപാടികൾ. ആദ്യത്തെ ഒരു മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചകളും തുടർന്നുള്ള മൂന്ന് മണിക്കൂർ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരവുമാണ് നടത്തുക.
ജില്ലയിൽ ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. മെയ് 14 ന് രാവിലെ ഒൻപത് മണിയ്ക്ക് ബേപ്പൂർ ഹയർസെക്കന്ററി സ്കൂൾ, മെയ് 15 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഏഴ് മണിവരെ പയ്യാനക്കൽ ഹയർ സെക്കന്ററി സ്ക്കൂൾ, മെയ് 16 ന് രാവിലെ ഒൻപത് മണി മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ, മെയ് 17 ന് രാവിലെ ഒൻപത് മണി മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (ബോയ്സ് ഹൈസ്ക്കൂൾ), മെയ് 20 ന് രാവിലെ ഒൻപത് മണി മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.