സ്റ്റേറ്റ് ലബോറട്ടറിയില്‍ കരാര്‍ നിയമനം

സ്റ്റേറ്റ് ലബോറട്ടറിയില്‍ കരാര്‍ നിയമനം
ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളില്‍ അനലിസ്റ്റുമാരുടെ കരാര്‍ ഒഴിവുണ്ട്. എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്‌നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത. എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്സി (ജനറല്‍ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത. പ്രായപരിധി 18-40 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷകള്‍ നവംബര്‍ 27നു വൈകുന്നേരം 5 മണിക്ക് മുന്‍പായി ജോയിന്റ് ഡയറക്ടര്‍, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം – 695004 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853


പ്രോജക്ട് അസിസ്റ്റന്റ് നിയമനം
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. വിശദവിവരങ്ങള്‍ക്ക്: www.cmfri.org.in, 0471 2480224.

ക്വട്ടേഷന്‍ നോട്ടീസ്
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്റെ ഔദ്യോഗിക വാഹനമായ KL 01 BC 9535 ടൊയോട്ട-ഇനോവ കാറിന്റെ അറ്റകുറ്റപണികള്‍ക്കായി സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെ ക്വട്ടേഷനുകള്‍ സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ പ്രതീക്ഷിക്കുന്ന തുക രേഖപ്പെടുത്തി കമ്മീഷന്‍ സെക്രട്ടറിക്ക് നവംബര്‍ 20ന് വൈകിട്ട് 4 മണിക്ക് മുമ്പായി സീല്‍ഡ് കവറില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2743782

ഡി.എല്‍.എഡ്: പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
നവംബര്‍ 20 മുതല്‍ 26 വരെ കൊല്ലം ഗവണ്‍മെന്റ മോഡല്‍ ഹൈസ്‌കൂളില്‍ നടത്താനിരുന്ന ഡി.എല്‍.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ സ്‌കൂളില്‍ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് അഞ്ചാലുംമൂട് സ്‌കൂളിലേയ്ക്ക് മാറ്റി. ടൈംടേബിളില്‍ മാറ്റമില്ല.

അഡ്മിഷന്‍ ആരംഭിച്ചു
ചാക്ക ഗവ:ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന്റെ അടുത്ത ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ടിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടുകൂടിയ കോഴ്‌സില്‍ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ : 9074303488.

പി.ജി.മെഡിക്കല്‍ കോഴ്‌സ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വര്‍ഷത്തെ പി.ജി.മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്ക്കാലിക മെരിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സാധുവായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഏതാനും അപേക്ഷകരുടെ റാങ്ക്/കാറ്റഗറി തടഞ്ഞുവച്ചിട്ടുണ്ട്. അപ്ലോഡ് ചെയ്ത രേഖകളിലെ അപാകതകള്‍ പരിഹരിക്കാന്‍ നവംബര്‍ 16, 12 pm വരെ വെബ്സൈറ്റില്‍ അവസരം ഉണ്ട്. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2525300

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!