സംസ്ഥാന ഭിന്നശേഷി കായികമേളയിൽ മികച്ച പ്രകടനം വിദ്യാർത്ഥികളെ അനുമോദിച്ചു
മേപ്പയ്യൂർ: കേരളത്തിൽ ആദ്യമായി നടത്തിയ ഭിന്നശേഷി കുട്ടികൾക്കായുള്ള സംസ്ഥാന കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പ്രതിഭകളെ ആദരിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു. പി. ടി. എ. പ്രസിഡൻ്റ് വി. പി. ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ് ജംപ് മൽസരത്തിൽ സ്വർണ മെഡൽ നേടിയ സായി കൃഷ്ണ, നൂറ് മീറ്റർ ഓട്ട മൽസരത്തിൽ വെങ്കല മെഡൽ നേടിയ എം. എം. അവന്തിക, സപ്പോർട്ടിംങ് റണ്ണർ ആയ മലാല റജാഡ് എന്നിവരേയും ഇവർക്ക് പരിശീലനം നൽകിയ കായികാദ്ധ്യാപകൻ പി. സമീർ, സി. ഗിരിജ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ. നിഷിദ് അദ്ധ്യാപകരായ ശ്രീജേഷ് എടത്തും കര, ടി. സി. സുജയ, പി ടി എ അംഗം എം. എം . ബാബു എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എൻ. വി. നാരായണൻ നന്ദി പറഞ്ഞു.