എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 16 ന്





എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 16 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഹോം കണകട് ടെക്നീഷ്യന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസീവര്‍ /സ്റ്റോക്ക് ഇന്‍ വാര്‍ഡ് എക്സിക്യൂട്ടിവ്, വെജിറ്റബിള്‍ പര്‍ച്ചേയ്സര്‍, ഫിഷ് കട്ടര്‍, കുക്ക്, വെയ്റ്റര്‍, ജ്യൂസ് മേക്കര്‍, ഇലക്ട്രിഷ്യന്‍, സെയില്‍സ്മാന്‍, ഡ്രൈവര്‍, ബില്ലിംഗ് സ്റ്റാഫ് എന്നിവയാണ് തസ്തികകള്‍. യോഗ്യത: എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഡിപ്ലോമ, ബിരുദം, എംകോം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം.
പ്രായപരിധി 40. വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2370176.

ഫാര്‍മസിസ്റ്റ് ഇന്റ്‌റര്‍വ്യൂ 15 ന്
കോഴിക്കോട്, വയനാട് ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11 മണിക്ക് കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ (മുതലക്കുളം) നടക്കുന്ന ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2721081, 2724299.

കാഴ്ചപരിമിതര്‍/കേള്‍വിപരിമിതര്‍ പേര് രജിസ്റ്റര്‍ ചെയ്യണം
ജ്യോഗ്രഫി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസിന് താഴെയുള്ള കാഴ്ചപരിമിതര്‍/കേള്‍വിപരിമിതര്‍ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട റീജ്യനല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നവംബര്‍ 16 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പിആന്റ്ഇ) അറിയിച്ചു. ഫോണ്‍: 0484-2312944.

അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജി
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാര്‍ത്ത അവതരണം, വാര്‍ത്ത റിപ്പോര്‍ട്ടിങ്, എഡിറ്റോറിയല്‍ പ്രാക്ടീസ് പിആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ഒരുക്കിയാണ് കോഴ്സ് രൂപകല്‍പന ചെയ്തിട്ടുള്ളത്. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവയ്ക്കുള്ള അവസരം കോഴ്സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളില്‍ ആണ് ക്ലാസുകള്‍ നടക്കുന്നത്. നവംബര്‍ 18 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട്: 0495- 2301772.

ആട് വളര്‍ത്തല്‍ പരീശിലനം
കണ്ണൂര്‍ കക്കാട് റോഡില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 19, 20 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെ ആട് വളര്‍ത്തലില്‍ പരിശീലന ക്ലാസ് നടത്തുന്നു. നവംബര്‍ 18 ന് വൈകീട്ട് നാലിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഫോണ്‍: 0497-2763473.

കരിയര്‍ മീറ്റ്: ഡോ. എസ് രജുകൃഷ്ണന്‍ പേരാമ്പ്ര സിഡിസിയില്‍
പേരാമ്പ്രയിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ (സിഡിസി) കേരള പ്രവേശനപരീക്ഷ മുന്‍ കമ്മീഷണറും പ്രശസ്ത കരിയര്‍ കോളമിസ്റ്റുമായ ഡോ. എസ് രജുകൃഷ്ണന്‍ എത്തുന്നു. നവംബര്‍ 20 ന് പേരാമ്പ്ര സിഡിസിയില്‍ ‘ഭാവി പഠനവും തൊഴിലും: ഡിഗ്രിക്ക് ശേഷം’ എന്ന വിഷയത്തില്‍ ബിരുദ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിക്കും. ഉന്നത പഠനമേഖല, തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംശയ ദൂരീകരണത്തിന്
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നവംബര്‍ 16 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സിഡിസിയുടെ ടെലിഫോണ്‍ (0496- 2615500) വഴിയോ, ഫേസ് ബുക്ക് പേജിലെ (cdc.perambra) ഗൂഗിള്‍ ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. റജിസ്ട്രേഷന്‍ സൗജന്യമാണ്. ഫോണ്‍: 0496-2615500.

കേരളോത്സവം 15 മുതല്‍
സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലംവരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ നവംബര്‍ 15 മുതല്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തലം നവംബര്‍ 15 മുതല്‍ 30 വരെ, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത് തലങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍15 വരെ, ജില്ലാ പഞ്ചായത്ത് തലം ഡിസംബര്‍16 മുതല്‍ 31 വരെ, സംസ്ഥാനതലം 2025 ജനുവരി ആദ്യവാരം എന്നിങ്ങനെയാണ് തീയതികള്‍.

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ്
2024-25 വര്‍ഷം അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്‌കീം പദ്ധതിക്കായി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന, നിലവില്‍ 5, 8 ക്ലാസ്സില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്ഡഡ്) വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
5, 8 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ (4, 7), (സര്‍ക്കാര്‍/എയ്ഡഡ്) മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഉള്ളവര്‍ക്കാണ് മുന്‍ഗണന. പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങളായ വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയര്‍ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ബി ഗ്രേഡ് ഉള്ളവരെയും പരിഗണിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാന്‍ പാടില്ല.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ അപേക്ഷ ഫോമില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപേക്ഷകര്‍ നവംബര്‍ 15 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാഫോം അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0495-2370379, 2370657.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 70,000 രൂപ മാസ ശമ്പളത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍, എംസിഎച്ച് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി എന്നീ യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സാഹിതം പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നവംബര്‍ 15 ന് ഉച്ച രണ്ട് മണിക്ക് എത്തണം. ഫോണ്‍: 0495-2350205.

കുറ്റ്യാടി പുഴസംരക്ഷണ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഫിഷറീസ് വകുപ്പ് കുറ്റ്യാടി പുഴസംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയ്യിപ്പോത്ത് മാപ്പിള യുപി സ്‌കൂളില്‍ ”പുഴയും ജെവവൈവിധ്യവും’, ‘പുഴ മലിനീകരണം’ എന്നീ വിഷയങ്ങളില്‍ ക്ലാസ് സംഘടിപ്പിച്ചു. കുറ്റ്യാടി പുഴയുടെ ഓരത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പഠിക്കുന്ന സ്‌കൂളായത് കൊണ്ടും കുട്ടികള്‍ക്കിടയില്‍ പുഴയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മുയ്യിപ്പോത്ത് മാപ്പിള സ്‌കൂള്‍ തെരഞ്ഞെടുത്തത്.
ഫിഷറീസ് അസി. ഡയറക്ടര്‍ ഡോ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സജിത സംസാരിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര പി കെ ക്ലാസ് നയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘ഒഴുകണം പുഴകള്‍’ എന്ന വിഷയത്തില്‍ പോസ്റ്റര്‍ മത്സരവും ക്വിസ് മത്സരവും നടത്തി.









