ഫ്ളിപ് കാര്‍ട്ടിലും ആമസോണിലും കേന്ദ്ര ഏജന്‍സികളുടെ പരിശോധനയെന്ന് റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളായ ഫ്ളിപ് കാര്‍ട്ടിനും ആമസോണിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തടയിടാനൊരുങ്ങിയതായി റിപ്പോര്‍ട്ട്. ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ റെയ്ഡ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇ- കൊമേഴ്സ് സ്ഥാപനങ്ങള്‍ വിദേശ നിക്ഷേപ നിയമലംഘനങ്ങള്‍ നടത്തുന്നുണ്ടോ എന്ന അന്വേഷണം നടക്കുന്നതിനെ സംബന്ധിച്ചാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ ഏജന്‍സി ഫ്ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും എക്സിക്യൂട്ടീവുകളെ വിളിപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്ളിപ് കാര്‍ട്ടിന്റെയും ആമസോണിന്റെയും കച്ചവടം 70 ബില്യണിലധികം ഉയരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍. സ്ഥാപനങ്ങളുടെ വളര്‍ച്ച സംബന്ധിച്ചും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുമാണ് പരിശോധനയ്ക്ക് വിളിപ്പിച്ചതെന്നും  റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!