വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം: ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ എത്തിയത് 46 കപ്പലുകള്‍

സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വി എന്‍ വാസവന്‍. ജി എസ് ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത് 7.4 കോടി രൂപയുടെ വരുമാനമെന്നും തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുറമുഖം ആരംഭിച്ച് നാലു മാസങ്ങള്‍ക്ക് പിന്നാലെയാണ് അസാധരണ നേട്ടം. ട്രയല്‍ പുരോഗമിക്കുന്നതിനിടയില്‍ നേട്ടമുണ്ടാക്കിയത് അഭിമാന നിമിഷം. ലോകത്തിലെ വമ്പന്‍ നാലു മാസം കൊണ്ട് വന്‍ ചരക്ക് കപ്പലുകള്‍ കേരളത്തിന്റെ സുവര്‍ണ തീരത്ത് നങ്കൂരമിട്ടു.ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്. ചരക്ക് നീക്കത്തില്‍ സര്‍ക്കാരിന് ലഭിച്ച നികുതി വരുമാനം 7.4 കോടി. മാസം തോറും തീരത്തടുക്കുന്ന കപ്പലുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നു.ജൂലൈ മാസത്തില്‍ 3, സെപ്റ്റംബറില്‍ 12 ,ഒക്ടോബറില്‍ 23 ,നവംബര്‍ മാസത്തില്‍ ഇതുവരെ 8 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം.ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നതും വിഴിഞ്ഞത്തിന് അഭിമാനിക്കാവുന്ന നേട്ടമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!