കിറ്റ്‌സിന്റെ അയാട്ട കോഴ്‌സില്‍ സീറ്റൊഴിവ്

കിറ്റ്‌സിന്റെ അയാട്ട കോഴ്‌സില്‍ സീറ്റൊഴിവ്
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഐ.എ.ടി.എയുടെ ഡിപ്ലോമ കോഴ്‌സുകളായ ഐ.എ.ടി.എ ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം വിത്ത് ഗലീലിയോ ആന്‍ഡ് അമാഡിയസ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ഫണ്ടമെന്റല്‍സ് എന്നിവയില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org, 0471-2329468, 2339178, 2329539, 9446329897.

പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് വേണ്ടി നവംബര്‍ 21 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 20 ന് ഉച്ചക്ക് 1 മണിക്ക് മുന്‍പായി https://forms.gle/SMLwZtzMB5EmQGJ3A ഗൂഗിള്‍ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷനു ശേഷം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 10 മണിക്ക് നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി, സര്‍ക്കാര്‍ സംഗീത കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തില്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2332113.

ടെന്‍ഡര്‍ ക്ഷണിച്ചു

മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ 2024 ഡിസംബര്‍ ഒന്നു മുതല്‍ 2025 നവംബര്‍ 30 വരെയുളള പ്രിന്റിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ 0484-2224511.
ആശുപത്രിയില്‍ 2024 ഡിസംബര്‍ ഒന്നു മുതല്‍ 2025 നവംബര്‍ 30 വരെ ലാബ് റീജന്റ് സപ്ലൈ ചെയ്യുന്നതിനു താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ഉച്ചയ്ക്ക് 12 വരെ.

ടെന്‍ഡര്‍ ക്ഷണിച്ചു

അങ്കമാലി അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള തുറവൂര്‍ പഞ്ചായത്തിലെ 50-ാം നമ്പര്‍ അങ്കണവാടി സക്ഷം പദ്ധതി പ്രകാരം നവീകരിക്കുന്നതിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനു വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0484 2459255.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!