ലാപ്‌ടോപ് സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി





ലാപ്‌ടോപ് സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 വര്‍ഷത്തെ ലാപ്‌ടോപ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ നീട്ടി. ഫോണ്‍: 0495-2384355.

പി എസ് സി സൗജന്യ പരിശീലനം
കോഴിക്കോട് ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്ടി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് പി എസ് സി സൗജന്യ പരിശീലനം നല്‍കുന്നതിനായി നവംബര്‍ 14 ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ പേരാമ്പ്ര കരിയര്‍ ഗൈഡന്‍സ് സെന്ററില്‍ വെച്ചും 15 ന് കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും രാവിലെ 11 മണിക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഫോണ്‍: 0495-2376364.

റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (2nd എന്‍സിഎ-V) (കാറ്റഗറി നം. 552/22) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ത്രിദിന പാഠപസ്തക രചനാ ശില്പശാല തുടങ്ങി
ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം, ക്ലാസ് മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടും പരിഷ്‌കരിക്കുന്നതിന് വേണ്ടി എസ് സി ഇ ആര്‍ ടി നേതൃത്വം നല്‍കുന്ന ത്രിദിന പാഠപസ്തക രചന ശില്പശാല വടകര ഇരിങ്ങല്‍ സര്‍ഗ്ഗാലയില്‍ ആരംഭിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായാണ് പുതിയ പാഠപുസ്തകം ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ രണ്ടാംവര്‍ഷം പരിഷ്‌കരിക്കുന്നത്. പുതിയ പാഠപുസ്തകങ്ങള്‍ ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിഷ്‌കരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന്റെ ആദ്യപടിയായാണ് ഒന്നാം ക്ലാസ് പുസ്തങ്ങള്‍ പരിഷ്‌കരിക്കാന്‍ എസ് സി ഇ ആര്‍ ടി നടപടികള്‍ ആരംഭിച്ചത്. പാഠപുസ്തകം, പ്രവര്‍ത്തന പുസ്തകം, ടീച്ചര്‍ ടെക്സ്റ്റ് എന്നിവയാണ് പരിഷ്‌കരിക്കുന്നത്.
2024-25 വര്‍ഷം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന തെരഞ്ഞെടുത്ത അധ്യാപകരും പാഠപുസ്തക രചയിതാക്കളും ചേര്‍ന്നാണ് ശില്പശാല നടക്കുന്നത്. ക്ലാസ്റൂം സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പാഠ പുസ്തകപരിഷ്‌കരണം സഹായിക്കുമെന്ന് ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
ശില്പശാല സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോർഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. യു കെ അബ്ദുന്നാസര്‍ അധ്യക്ഷനായി. എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വളളിക്കോട്, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വി വി വിനോദ്, കെ ബിന്ദു, ടി ഷൈജു, ശ്രീനേഷ്, ആഗ്നസ് എന്നിവര്‍ സംസാരിച്ചു.









