കുറുവങ്ങാട് ശിവക്ഷേത്ര പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു
കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു.
ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ചെയർമാൻ സി.പി മോഹനൻ, ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി കൺവീനർ മനോജ് എം കെ, ക്ഷേത്രം രക്ഷാധികാരി കെ വി രാഘവൻ നായർ, ടി കെ കുട്ടികൃഷ്ണൻ നായർ, രാമുണ്ണി മാരാർ, ബിജു എം കെ, ശാരദാമ്മ, അജിത്ത് നീലകണ്ഠൻ, ഗിരീഷ് കുമാർ എൻ കെ, അരുൺ കുമാർ, സുധീർ കെ വി, ശിൽപ്പി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു