സി പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കല്‍ ഇന്ന്

സി പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കല്‍ ഇന്ന്. രാവിലെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും. കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ പരീക്ഷണ സര്‍വീസ്. ജലവിമാനം ഇന്നലെ ബോള്‍ഗാട്ടി കായലില്‍ എത്തിച്ചിരുന്നു.

ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കല്‍ നാളെ നടക്കുക. ആറു മാസത്തിനകം പദ്ധതി കൊമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി.

കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് സീപ്ലെയിന്‍. വന്‍ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഒടുവില്‍ ഒരുതവണ കേരളം ഉപേക്ഷിച്ച പദ്ധതിയാണ് സീ പ്ലെയിന്‍. അന്ന് പദ്ധതിയോട് മുഖം തിരിച്ച സിപിഐഎം ഇന്ന് സി പ്ലെയിന്‍ പറത്താന്‍ മുന്നില്‍ നില്‍ക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിന്‍. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് പദ്ധതി മുങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!