സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

കൊയിലാണ്ടി: സിപിഐ എം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സാംസ്‌ക്കാരിക കേന്ദ്രമായ പൂക്കാടിലെ ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പി വി സത്യനാഥന്‍ നഗറില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

സമ്മേളന നഗരിയില്‍ മുതിര്‍ന്ന അംഗം പി വി മാധവന്‍ പതാക ഉയര്‍ത്തി. സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തില്‍ അസി.ഡയറക്ടറായിരുന്ന പ്രൊഫ.കെ എ രാജ് മോഹനന്റെ നേതൃത്വത്തില്‍ സുരഭി, ഭാഗ്യ, നന്ദന, ദീപക്, സജേഷ് മലയില്‍ എന്നിവര്‍ ചേര്‍ന്ന് സ്വാഗത ഗാനം ആലപിച്ചു. സി അശ്വനിദേവ് രക്തസാക്ഷി പ്രമേയവും കെ ഷിജു അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ എം സുഗതന്‍, എല്‍ ജി ലിജീഷ്, എം നൗഫല്‍, പി വി അനുഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി അശ്വനി ദേവ് പ്രമേയ കമ്മറ്റി കണ്‍വീനറായും പി സത്യന്‍ മിനുട്‌സ് കമ്മിറ്റി കണ്‍വീനറായും ആര്‍ കെ അനില്‍കുമാര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു .

ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ മുഹമ്മദ്, സി ഭാസ്‌ക്കരന്‍, എം മെഹബൂബ്, പി കെ മുകുന്ദന്‍, മാമ്പറ്റ ശ്രീധരന്‍,കെ കെ ദിനേശന്‍, മുസാഫര്‍ അഹമ്മദ് തുടങ്ങിയവരും ജില്ലാ കമ്മറ്റിയംഗങ്ങളായ പി വിശ്വന്‍, കെ ദാസന്‍, കാനത്തില്‍ ജമീല എം എല്‍ എ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. പി വി സത്യനാഥന്റ മകന്‍ സലില്‍ നാഥ്, സഹോദരന്‍ രഘുനാഥ്, കന്മന ശ്രീധരന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി ബാബുരാജ് സ്വാഗതം പറഞ്ഞു. 16 ലോക്കലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മറ്റിയംഗങ്ങളുമടക്കം 149 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്.

സമ്മേളനം ഞായറാഴ്ച ചുവപ്പു സേനാ മാര്‍ച്ചോടെയും ബഹുജന റാലിയോടേയും സമാപിക്കും. പൂക്കാട് നിന്നാരംഭിക്കുന്ന മാര്‍ച്ച് കാഞ്ഞിലശേരി നായനാര്‍ സ്‌റേറഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സമാപിക്കും. പൊതു സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്യും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!