കേരള സ്‌കൂള്‍ കായികമേള; അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന് മുന്നേറ്റം

കേരള സ്‌കൂള്‍ കായികമേള അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന് മുന്നേറ്റം. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. ഓവറോള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. അത്ലറ്റിക് വിഭാഗത്തില്‍ ഇന്ന് രാവിലെ നടന്നത് മൂന്ന് ഫൈനലുകള്‍.

ജൂനിയര്‍ ബോയ്‌സ് ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ കാര്‍ത്തിക് കൃഷ്ണ സ്വര്‍ണം നേടി. വിതുര ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സബ്ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ കണ്ണൂരിനാണ് സ്വര്‍ണം. കീഴന്തൂര്‍ യു.പി സ്‌കൂളിലെ കെ. അന്‍വികയാണ് സ്വര്‍ണ്ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കോട്ടയത്തിന് സ്വര്‍ണ്ണം. കോട്ടയം മുരുക്കുംവയല്‍ ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയായ ജുവല്‍ തോമസ് ആണ് സ്വര്‍ണം നേടിയത്. മലപ്പുറം വെള്ളി നേടി. ലോങ്ങ്ജമ്പ് , ഡിസ്‌കസ് ത്രോ, ഹര്‍ഡില്‍സ് ഉള്‍പ്പെടെ ഉച്ചയ്ക്ക് ശേഷം അത്ലറ്റിക് വിഭാഗത്തില്‍ 15 ഫൈനലുകള്‍ ഉണ്ട്.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ തിരുവനന്തപുരത്തിന്റേത് എതിരാളികള്‍ ഇല്ലാത്ത കുതിപ്പ്. 1844 പോയിന്റുകളാണ് തിരുവനന്തപുരത്തിന് ഉള്ളത്. 741 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാമത്. ഗെയിംസ് വിഭാഗത്തില്‍ മാത്രം തിരുവനന്തപുരത്തിന് 1163 പോയിന്റുകള്‍ ഉണ്ട്. ഇന്നലെ പൂര്‍ത്തിയായ അക്വാറ്റിക്‌സില്‍ തിരുവനന്തപുരം 654 പോയിന്റോടെ ചാമ്പ്യന്മാരായി. ഓവറോള്‍ കിരീട പോരില്‍ തിരുവനന്തപുരത്തിന് ഇനി എതിരില്ല. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിലും അക്വാട്ടിക്‌സിലും കിരീടം നേടി. ഗെയിംസിലും കിരീടം ഉറപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!