പച്ചക്കറി കടയ്ക്ക് തീ പിടിച്ചു





കൊയിലാണ്ടി: മുത്താമ്പിയില്‍ പച്ചക്കറി കടയ്ക്ക് തീപിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീം എന്ന ആളുടെ ഉടമസ്ഥയിലുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. കടയും, ഒരു ഫ്രിഡ്ജും, രണ്ട് ഫ്രീസറും ഭാഗികമായി കത്തി നശിച്ചു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് വാഹനങ്ങളെത്തി തീ പൂര്‍ണമായി അണച്ചു.
അസ്സി.സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ അനൂപ് ബി കെ, ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ മാരായ നിതിന്‍രാജ്, ഇന്ദ്രജിത്, ബിനീഷ്, ലിനീഷ്, അനൂപ് എന്‍ പി,ഇര്‍ഷാദ് ടി കെ, ഹോംഗാര്‍ഡ് – ഓംപ്രകാശ്,സുജിത് എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു









